ന്യൂഡൽഹി: മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട പതിനൊന്നു കേസുകളിലെ അന്വേഷണത്തെക്കുറിച്ചുള്ള തത്സ്ഥതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം.
2023ൽ രജിസ്റ്റർചെയ്ത 11 കേസുകളിലെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാണ് അന്വേഷണ ഏജൻസിയായ സിബിഐക്കു നിർദേശം നൽകിയിരിക്കുന്നത്.
കേസന്വേഷണത്തിന്റെ മേൽനോട്ടം മണിപ്പുർ, ഗോഹട്ടി ഹൈക്കോടതികൾക്കു നിർവഹിക്കാൻ കഴിയുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബഗാച്ചിയും പറഞ്ഞു.
കലാപത്തിലെ ഇരകളുടെ ക്ഷേമം ലക്ഷ്യമിട്ട് ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റി നിർദേശിച്ച ശിപാർശകൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.